ലാഭമൊന്നുമില്ലെങ്കിലും നഷ്ടം സഹിച്ച് തീറ്റകൊടുത്ത് സ്നേഹം കിട്ടാൻ മാത്രം ആരെങ്കിലും കാളയെ വളർത്തുമോ എന്ന് സംശയിക്കുന്നുണ്ടെങ്കിൽ ദിലീപിൻ്റെ വീട്ടിലേയ്ക്ക് വരൂ. തൊഴുത്തിൽ കാണാം, അപൂർവമായ ഉംബ്ളാച്ചേരി കാളയെയും കൃഷ്ണപ്പശുവിനെയും.
നാലുവർഷമായി ഉംബ്ളാച്ചേരിയെ തീറ്റ കൊടുത്തു വളർത്തുന്നു, കൃഷ്ണ ചുരത്തുന്നത് കഷ്ടി ഒന്നരലിറ്റർ പാൽ മാത്രം. ചുരുക്കത്തിൽ നഷ്ടക്കച്ചവടം. പക്ഷേ, ദിലീപ് പറയും, അവയുടെ സ്നേഹമാണ് ലാഭമെന്ന്.
ചാലക്കുടിയിലെ അറവുശാലയിൽ അറക്കാൻ കൊണ്ടുവന്നപ്പോഴാണ് കാളക്കുട്ടിയേയും തളളപ്പശുവിനേയും ദീലീപ് വാങ്ങുന്നത്. വലുതായപ്പോഴാണ് മൃഗഡോക്ടർമാർ അത് ഉംബ്ളാച്ചേരി ഇനത്തിൽപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്നത്. കാളയെ വീട്ടിൽ വളർത്തി. പശുവിനെ മറ്റൊരാൾക്ക് സംരക്ഷിക്കാൻ കൊടുത്തു. അതിനിടെ തഞ്ചാവൂരിൽ നിന്ന് കൃഷ്ണപ്പശുവിനേയും വാങ്ങി. ഇവയെ ഇണചേർത്ത്, കൃഷ്ണ ഇനത്തിലുളള കാളക്കുട്ടിയുമുണ്ടായി. സുന്ദരിയായ കൃഷ്ണയെ ആരെങ്കിലും തൊട്ടാൽ ഉംബ്ളാച്ചേരി കുത്താൻ വരും. അത്രയ്ക്കുണ്ട് സ്നേഹം. ദിലീപ് അടുത്തുവന്നാൽ അവരുടെ ഇഷ്ടം ഇരട്ടിക്കും. ആരുമായും ഇണങ്ങില്ലെങ്കിലും ദിലീപിനെ കണ്ടാൽ തലകുലുക്കി ചേർന്നുനിൽക്കും. കൃഷ്ണപ്പശുവിനെയും. വീടിനോട് ചേർന്ന് സ്റ്റീൽ ഫാബ്രിക്കേഷൻ നടത്തുന്ന രാമവർമ്മപുരം നെല്ലിക്കാട് ചെറുപ്പയിൽ ധർമ്മൻ്റെയും ഗീതയുടെയും മകനായ ദിലീപ്, ചെറുപ്പം മുതൽക്കേ മൃഗസ്നേഹിയാണ്. പീപ്പിൾ ഫോർ ജസ്റ്റിസ് എന്ന സംഘടനയിൽ അംഗവുമാണ്. ചോളത്തവിട്, പിണ്ണാക്ക്, പുല്ല് എന്നിവയാണ് തീറ്റ നൽകുന്നത്. മൂന്നുദിവസത്തേക്ക് ഒരു റോൾ വൈക്കോൽ വേണം. റോളിന് 120-150 രൂപയുണ്ട്.
ഉംബ്ളാച്ചേരി മാഹാത്മ്യം
തമിഴ്നാട്ടിലെ നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ ഭാഗങ്ങളിൽ മാത്രം കണ്ടുവരുന്നു. കേരളത്തിൽ അപൂർവ്വം. 500 കി.ഗ്രാം വരെ ഭാരമുണ്ടാകാം. പോഷകഘടകങ്ങളും ഒൗഷധഗുണവും ഉളളതിനാൽ ആയുർവേദമരുന്നുകൾക്കും ആചാരങ്ങൾക്കും പാൽ ഉപയോഗിക്കുന്നു. ശക്തിയും രോഗപ്രതിരോധശേഷിയും കൂടുതൽ ഉളളതിനാൽ കാളകൾ കാർഷിക ആവശ്യങ്ങൾക്ക് ധാരാളമായി ഉപയോഗിച്ചിരുന്നു. പശുക്കൾ പിറവിയിൽ ചുവപ്പ് നിറമാണ്. പിന്നീട് ചാരനിറമാകും. കാളകൾ കറുത്ത ചാരനിറമാകും. മുഖം, കൈകാലുകൾ, വാൽ എന്നിവയിൽ വെളുത്ത അടയാളങ്ങളുണ്ട്, കാലിൽ സോക്സിനോട് സാമ്യമുള്ള വെളുത്ത അടയാളങ്ങൾ കാണാം.
Rare breeds of Umblachery bull and Krishna cow in Dileep's farm | Thrissur
रोजी प्रकाशित केले 18 फेबृवारी, 2021
टिप्पण्या
aboobacker Dammam
ചേട്ടാ ഈഷീറ്റ് ഉയരം കുറഞ്ഞത് കൊണ്ട് ചൂട് കൂടില്ലെ
jijithjs 1992
Super....protect native Indian breeds 👌👌👌
Mithun Ashok
Great man
Mithun Ashok
Salute bro
Mahsoom Thottivalapil
എനിക്കും വേണം ഇതു പോലത്തെ ഒരു പശുവിനെ വാങ്ങണം 👍👍✌️✌️ഇന്ഷാ അല്ലാഹ്
rajesh a
Me too
Irfan Km
Nalladh
Dinith Dinith
Nice bro
Bhagyaraj Krishnan
ദിലീപ് ....താങ്കൾ ആണ് യഥാർ്ഥ മനുഷ്യൻ..അനുഗ്രഹങ്ങൾ നിങ്ങൾക്ക് ഉണ്ടാകട്ടെ..!!!!..ഉണ്ടാകും!!.( സ്വന്തം മാതാ പിതാക്കളെ പോലും ഉപേക്ഷിക്കുന്ന കാലം ആണിത്)
Ram kumar
Proud of you brother.
I am from Thanjavur -native of umbalachery cattle.
Prafula S
God bles you brother
Vishnu unnikrishnan
Godblesd you brother 🥰❤️😍
Sheeja Santhosh
ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
richu cherian
വെച്ചൂർ മൂരിക്കുട്ടൻ, 2 വയസ്സ് കൊടുക്കുവാൻ ഉണ്ട്, സ്ഥലം കോട്ടയം, നല്ല സ്വഭാവം , ഏതാ ആഹാരവും കഴിക്കും, പ്രതീക്ഷിക്കുന്ന വില ഇരുപതിനായിരം.
Babu Ity
വാങ്ങുന്നവൻ എ ന്തു ചെയ്യും
Nidheesh Pookkot
Good
Surej S R S R
Superb chetta
Sivakumar Sumesh
Chettante no tharumo
New Violet
God bless you
sujesh n
Good
Aswathy Kuriakose
Dileepine orupadu ishtamanu orupadu
Aswathy Kuriakose
Good